മമ്മൂട്ടി ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറി

OCTOBER 16, 2024, 10:29 AM

മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറിയതായി സൂചന.

മറ്റു പ്രൊജക്ടുകളുടെ തിരക്ക് കാരണമാണ് മഹേഷ് നാരായണന്‍ ചിത്രം ഫഹദ് ഉപേക്ഷിച്ചതെന്നാണ് വിവരം. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പുഷ്പ 2 അടക്കം നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകളുടെ തിരക്കിനെ തുടര്‍ന്നാണ് മമ്മൂട്ടി-മഹേഷ് നാരായണന്‍ ചിത്രത്തില്‍ നിന്നുള്ള ഫഹദിന്റെ പിന്മാറ്റം.

vachakam
vachakam
vachakam

ഫഹദിനു പകരം ആസിഫ് അലിയായിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുക. അടുത്ത വര്‍ഷം ആദ്യത്തോടെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ സുപ്രധാന കാമിയോ റോളില്‍ ആയിരിക്കും മോഹന്‍ലാല്‍ എത്തുക. ശ്രീലങ്കയില്‍ ആയിരിക്കും പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം. മമ്മൂട്ടി കമ്ബനിക്കൊപ്പം ആശീര്‍വാദ് സിനിമാസ് കൂടി ചേര്‍ന്നായിരിക്കും സിനിമ നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam