കഴിഞ്ഞ വര്‍ഷം തമിഴകത്തില്‍ സര്‍പ്രൈസ് ഹിറ്റടിച്ച സിനിമയായിരുന്നു ധനുഷും നിത്യമേനോനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച തിരുച്ചിത്രമ്ബലം.
സാധാരണക്കാരനായ നായകനായി ധനുഷ് തിളങ്ങിയ സിനിമയില്‍ ധനുഷിന്റെ പ്രകടനത്തിലും മുകളില്‍ നില്‍ക്കുന്നതായിരുന്നു നിത്യ മേനോന്റേത്. ഇപ്പോഴിതാ തമിഴകത്തിന്റെ മനസ് മയക്കിയ താരജോഡി വെള്ളിത്തിരയില്‍ വീണ്ടുമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ധനുഷ് സംവിധാനം ചെയ്യുന്ന ഇഡലി കടൈ എന്ന സിനിമയിലൂടെയാണ് നിത്യ വീണ്ടും ധനുഷുമായി ഒന്നിക്കുന്നത്. പുതിയ പ്രഖ്യാപനം എന്ന ക്യാപ്ഷനോടെ നിത്യ മേനോന്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
ധനുഷിനൊപ്പം ചായ ഗ്ലാസ് പിടിച്ചുകൊണ്ടുള്ള ചിത്രവും നിത്യ പങ്കുവെച്ചത്. സ്വാഗതം എന്ന് പറഞ്ഞ് ധനുഷും ചിത്രത്തിന് കീഴില്‍ കമന്റ് ചെയ്തിട്ടുണ്ട്.
ധനുഷിന്റെ കരിയറില്‍ 52മത് സിനിമയും സംവിധായകനെന്ന നിലയിലുള്ള നാലാമത്തെയും സിനിമയാണ് ഇഡലി കടൈ. രായന്‍,പാ പാണ്ടി, നിലാവുക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ സിനിമകളാണ് ഇതിന് മുന്‍പ് താരം സംവിധാനം ചെയ്തിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്