മുപ്പത് വർഷങ്ങൾക്ക് ശേഷം ആമിർ ഖാനും രജനികാന്തും വീണ്ടും സ്‌ക്രീൻ പങ്കിടാൻ ഒരുങ്ങുകയാണ്. 1995-ൽ പുറത്തിറങ്ങിയ ആതംഗ് ഹി ആതംഗ് എന്ന ചിത്രത്തിലാണ് ആമിറും രജനിയും ഒടുവിൽ ഒന്നിച്ചത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിൻ്റെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ കൂലിയിൽ ആമിർ ഒരു പ്രത്യേക അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ആമിറിൻ്റെ വേഷത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ലോകേഷ് താരത്തിനായി ഒരു അതുല്യ കഥാപാത്രത്തെ ഒരുക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരേ ഫ്രെയിമില്‍ ആമിറിനെയും രജനികാന്തിനെയും ഉള്‍പ്പെടുത്തി ഹ്രസ്വവും എന്നാല്‍ ശക്തവുമായ ഒരു സീക്വൻസ് സംവിധായകൻ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും അത് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ മാസം 15ന് ചെന്നൈയില്‍ തുടങ്ങുന്ന കൂലിയുടെ വരാനിരിക്കുന്ന ഷെഡ്യൂളില്‍ ആമിർ ജോയിൻ ചെയ്യും. ആമിർ ഖാനും രജനികാന്തും ഒരിക്കല്‍ കൂടി സ്‌ക്രീൻ പങ്കിടുന്നതിൻ്റെ ആവേശത്തിലാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്