മോഹൻലാൽ ചിത്രം  L360   അവസാന ഘട്ട ചിത്രീകരണം ചെന്നെയിൽ ആരംഭിച്ചു 

OCTOBER 13, 2024, 6:59 AM

രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന മൂന്നൂറ്റി അറുപതാമത്തെ ചിത്രം കൂടിയായ L360എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൻ്റെ അവസാന  ഘട്ടചിത്രീകരണം ഇക്കഴിഞ്ഞ ദിവസം  ചെന്നൈയിൽ ആരംഭിച്ചു.

അവിടെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് നിർമ്മാതാവായ എം.രഞ്ജിത്ത് പറഞ്ഞു.

ചിത്രത്തിലെ അതിനിർണ്ണായകമായ ചില രംഗങ്ങളാണ് ചെന്നൈയിൽ ചിത്രീകരിക്കുന്നത്. മൂന്നു ദിവസത്തെ ചിത്രീകരണത്തിനു ശേഷം പാലക്കാട് വാളയാറിലേക്കാണ് യൂണിറ്റ് ഷിഫ്റ്റ് ചെയ്യപ്പെടുന്നത്.

vachakam
vachakam
vachakam

ഒരാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ചിത്രീകരണം. കമ്പം തേനി ഭാഗത്താണ്പിന്നീടുള്ള ചിത്രീകരണം അതും പൂർത്തിയാക്കി ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനായ തൊടുപുഴയിലെത്തിയാണ് ചിത്രീകരണം പൂർത്തിയാകുന്നത്. റാന്നിയാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ.

ഇരുപത്തിയഞ്ചു ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാകും. ക്ലൈമാക്സ് ഉൾപ്പെടെയുള്ള നിർണ്ണായകമായ രംഗങ്ങളാണ് ഈഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.

നൂറ്റിപ്പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്. സമീപകാല മോഹൻലാൽ സിനിമകളിലെ ഏറ്റം മികച്ച ആക്ഷൻ ത്രില്ലർ കൂടിയായിരിക്കും ഈ ചിത്രം. മലയാളി പ്രേക്ഷകൻ്റെ പ്രിയപ്പെട്ട നായിക ശോഭന ഏറെ ഇടവേളക്കു ശേഷം ഈ ചിത്രത്തിലെ നായികയായി എത്തുന്ന എന്ന കൗതുകവും ഈ ചിത്രത്തിൻ്റെ പ്രത്യേകതയെ അടിവരയിട്ടുറപ്പി ക്കുന്നു.

vachakam
vachakam
vachakam

സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ വലിയ തലങ്ങളിലേക്കു കൂടി സഞ്ചരിക്കുന്നു ഈ ചിത്രത്തിലൂടെ. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam