ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി നടി രാധിക ആപ്‌തെ  

OCTOBER 17, 2024, 1:02 PM

ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി രാധിക ആപ്‌തെ. ബുധനാഴ്ച്ച നടന്ന ബിഎഫ്‌ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് താരം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയത്. സിസ്റ്റര്‍ മിഡ്‌നൈറ്റ് എന്ന തന്റെ ചിത്രത്തിന്റെ യുകെ പ്രീമിയറിന് എത്തിയതായിരുന്നു താരം.

2012ലാണ് രാധിക ആപ്‌തെ ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബെനഡിക്ട് ടെയ്‌ലറിനെ വിവാഹം കഴിക്കുന്നത്. 2011ല്‍ രാധിക ലണ്ടനിലെ ഒരു ഡാന്‍സ് സബാറ്റിക്കലിനായി എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് 2013ല്‍ ഔദ്യോഗിക വിവാഹ ചടങ്ങ്  നടത്തി.

മെറി ക്രിസ്മസിലാണ് രാധിക ആപ്‌തെ അവസാനമായി അഭിനയിച്ചത്. കത്രീന കൈഫ്, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്. വൈആര്‍എഫ് എന്റര്‍ട്ടെയിന്‍മെന്റ് നിര്‍മിച്ച് നവാഗതനായ ധര്‍മ്മരാജ് ഷെട്ടി സംവിധാനം ചെയ്യുന്ന റിവഞ്ച് ത്രില്ലര്‍ സീരീസായ അക്കയിലും താരം അഭിനയിക്കുന്നുണ്ട്. കീര്‍ത്തി സുരേഷും സീരീസില്‍ പ്രധാന കഥാപാത്രമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam