'ജീവിതം മാറ്റിമറിച്ചത് ആ സിനിമ, ശേഷം മദ്യപാനം തുടങ്ങി'; ഷാരൂഖ് ഖാന്‍

OCTOBER 17, 2024, 1:24 PM

ഷാരൂഖ് ഖാനെ നായകനാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമാണ് ദേവദാസ്. 2002-ൽ തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുകൈയോടെ സ്വീകരിച്ചിരുന്നു. ചിത്രത്തിൽ ദേവദാസ് എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ഖാൻ അവതരിപ്പിച്ചത്. 

ദേവദാസ് എന്ന കഥാപാത്രം ഒരു ഘട്ടത്തിൽ മദ്യപാനിയായി മാറുന്നുണ്ട്. മദ്യപാനിയായി അഭിനയിച്ചതിനെ തുടര്‍ന്ന് താന്‍ ദേവദാസിന് ശേഷവും മദ്യപിക്കാന്‍ തുടങ്ങിയെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. അടുത്തിടെ 77-ാമത് ലൊകര്‍ണോ ഫിലിം ഫസ്റ്റിവലില്‍ വെച്ച് ഷാരൂഖ് ഖാനെ ആദരിച്ചിരുന്നു. അതിന് ശേഷം നടന്ന ഇവന്റില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ദേവദാസ് ചെയ്യാനുള്ള കാരണവും താരം വ്യക്തമാക്കി.

'ദേവദാസ് ചെയ്താൽ അമ്മയ്ക്ക് ഇഷ്ടമാകുമെന്നും അഭിനന്ദിക്കുമെന്നും എനിക്ക് തോന്നി. ദിലീപ് കുമാറിനെപ്പോലെ നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ചെയ്ത  ദേവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ദേവദാസ് എന്ന കഥാപാത്രമായി എൻ്റെ പ്രകടനം അത്ര മികച്ചതായി എനിക്ക് തോന്നുന്നില്ല. പല മുതിർന്ന താരങ്ങളും ആ വേഷം ചെയ്യരുതെന്ന് പറഞ്ഞിട്ടും ഞാൻ അത് ചെയ്തു.

vachakam
vachakam
vachakam

ഞാന്‍ ദേവദാസിനെ ഒരു പരാജയപ്പെട്ട വ്യക്തിയായാണ് അഭിനയിച്ചത്. നിങ്ങള്‍ക്ക് അവനോട് സ്‌നേഹം തോന്നണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ നിങ്ങള്‍ അവനെ വെറുക്കരുതെന്ന് എനിക്ക് ഉണ്ടായിരുന്നു. പ്രണയിക്കുന്ന എല്ലാ സ്ത്രീകളില്‍ നിന്നും ഒളിച്ചോടുന്ന മദ്യപാനിയായ ഒരു വ്യക്തിയാണ് ദേവദാസ്'- ഷാരൂഖ് ഖാന്‍ പറഞ്ഞു.

ദേവദാസിന്റെ ചിത്രീകരണ വേളയില്‍ തനിക്ക് വളരെ ഉത്കണ്ഠയുണ്ടായിരുന്നുവെന്നും മദ്യപിക്കാന്‍ ആരംഭിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി. അത് ഉപകാരപ്പെട്ടോ എന്ന ചോദ്യത്തിന് നര്‍മ്മത്തിലാണ് താരം മറുപടി പറഞ്ഞത്. 'എനിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു', എന്നാണ് ചിരിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍ പറഞ്ഞത്. 'മദ്യപിച്ചത് ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ എന്നെ സഹായിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ ദേവദാസിന് ശേഷം ഞാന്‍ മദ്യപിക്കാന്‍ ആരംഭിച്ചു. അത് ഇതിന്റെ ഒരു പോരായ്മയായി ഞാന്‍ കാണുന്നു', എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

2002 ലാണ് സഞ്ജയ് ലീല ബാന്‍സാലി ദേവദാസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. ഷാരൂഖ് ദേവദാസായപ്പോള്‍ പ്രണയിനി പാര്‍വതിയെ ഐശ്വര്യ റായ് അവതരിപ്പിച്ചു. ചന്ദ്രമുഖി എന്ന ദേവദാസിയുടെ വേഷത്തില്‍ എത്തിയത് മാധുരി ദീക്ഷിത്തായിരുന്നു. 40 കോടിയോളം രൂപ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ദേവദാസ് 100 കോടി രൂപയാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ 'ഡോലാരെ' എന്ന ഗാനം ഇന്നും നൃത്തേവദികളില്‍ അലകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam