രാമായണത്തില്‍ രാവണനായി യഷ് എത്തും! 

OCTOBER 23, 2024, 8:26 AM

നിരവധി ആരാധകരുള്ള കന്നഡ സൂപ്പർതാരമാണ് യാഷ്. ഇപ്പോഴിതാ ആരാധകർ ഏറെ കാത്തിരുന്ന വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് താരം. ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരി രാമായണം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചതു മുതല്‍ യാഷിന്‌റെ പേരും ഉയർന്നു വരുന്നുണ്ട്.

യഷ് രാവണനായി എത്തുമ്പോൾ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും പ്രത്യക്ഷപ്പെടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് യാഷ് എത്തില്ല എന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. ഇതോടെ ആരാധകർ ഏറെ നിരാശരായി. എന്നാൽ ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കി രാവണനായി താൻ തന്നെ അഭിനയിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യാഷ് ഇക്കാര്യം പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് യാഷ് ഇതേ കുറിച്ച്‌ പറഞ്ഞത്. ഇതുപോലെ വലിയൊരു ബജറ്റില്‍ ഒരു സിനിമ നിർമ്മിക്കാൻ, അത്തരം അഭിനേതാക്കള്‍ ഒരുമിച്ച്‌ വന്ന് പ്രോജക്റ്റിനായി പ്രവർത്തിക്കേണ്ടതുണ്ട്. അത് നിങ്ങള്‍ക്കും നിങ്ങളുടെ താരപരിവേഷത്തിനും അപ്പുറമായിരിക്കണം. ചിത്രത്തിൻ്റെ സഹനിർമ്മാണത്തിന് താൻ തീരുമാനിച്ചു.

vachakam
vachakam
vachakam

രാവണൻ്റേത് മോഹിപ്പിക്കുന്ന കഥയാണ്. അത് ചെയ്യാൻ മറ്റൊരു കാരണവുമില്ല. രാമായണത്തിൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റൊരു വേഷമില്ല. ഏതൊരു നടനും സ്വപ്നം കാണുന്ന ഒരു വേഷമാണ് രാവണൻ്റേത്. ആ കഥാപാത്രത്തിൻ്റെ ഷേഡുകളും സൂക്ഷ്മതകളും എനിക്ക് വളരെ ഇഷ്ടമാണ്. വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ഒരു വേഷം. ഒരു അഭിനേതാവെന്ന നിലയിൽ ഞാൻ ആവേശഭരിതനാണെന്ന് യാഷ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam