'ട്രംപ് വന്നാല്‍ തിരിച്ചടിയാകും'; കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് ബില്‍ ഗേറ്റ്‌സ്

OCTOBER 23, 2024, 4:27 PM

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിന്റെ പ്രവര്‍ത്തനങ്ങള പിന്തുണയ്ക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. 50 മില്ല്യണ്‍ ഡോളറാണ് സംഭാവനയായി നല്‍കിയത്. ഇതുവരേയും കമലയ്ക്ക് ബില്‍ഗേറ്റ്‌സ് പരസ്യ പിന്തുണ നല്‍കിയിട്ടില്ല. എന്നാല്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കമലയ്ക്കുള്ള സംഭാവന ചര്‍ച്ചയായി മാറി കഴിഞ്ഞു.

ട്രംപ് വീണ്ടും അധികാരത്തിലേറിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ആശങ്ക ബില്‍ഗേറ്റ്‌സ് നേരത്തേ അടുത്ത സുഹൃത്തുക്കളോട് പങ്കുവെച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ബില്‍ഗേറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചത്. കുടുംബാസൂത്രണം, ആരോഗ്യ പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തുന്നത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ലഭിച്ചേക്കില്ലെന്നാണ് പ്രധാനമായും ബില്‍ഗേറ്റിസിന്റെ ആശങ്ക.

അതേസമയം ഇരു സ്ഥാനാര്‍ത്ഥികളുമായി പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസിനോടുള്ള ബില്‍ഗേറ്റ്‌സിന്റെ പ്രതികരണം. അതോടൊപ്പം തന്നെ ഈ തിരഞ്ഞെടുപ്പ് ഏറെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോഗ്യമേഖലയുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന ദാരിദ്ര്യം തുടച്ച് നീക്കാന്‍ പരിശ്രമിക്കുന്ന, കാലവസ്ഥാ വ്യതിയാനം സംബന്ധിച്ച് കൃത്യമായ നിലപാട് കൈക്കൊള്ളുന്ന സ്ഥാനാര്‍ത്ഥിയെ താന്‍ പിന്തുണക്കുന്നുവെന്ന് ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി.

നിരവധി രാഷ്ട്രീയ നേതൃത്വവുമായി പ്രവര്‍ത്തിച്ച പാരമ്പര്യം തനിക്കുണ്ട്. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് ഏറെ വ്യത്യസ്തമാണെന്ന് താന്‍ വിശ്വസിക്കുന്നു. അമേരിക്കക്കാരെ സംബന്ധിച്ചും ലോകത്തുള്ള മറ്റ് ജനങ്ങളെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പ് അതീവ പ്രധാനമാണെന്ന് ട്രംപ് പറഞ്ഞു. നേരത്തെ തന്റെ പിന്‍ഗാമിയായി കമല ഹാരിസിനെ ജോ ബൈഡന്‍ പ്രഖ്യാപിച്ച നടപടിയെ ബില്‍ഗേറ്റ്‌സ് സ്വാഗതം ചെയ്തിരുന്നു.

എഐ പോലെ കാര്യങ്ങളെ കാണാന്‍ സാധിക്കുന്ന ചെറുപ്പക്കാര്‍ അധികാരത്തിലേക്ക് വരട്ടെയെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. 60 വയസുകാരിയാണ് കമല ഹാരിസ്. ഡൊണാള്‍ഡ് ട്രംപിന് 78 ആണ് വയസ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയാണ് ട്രംപ്. അതേസമയം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലയ്ക്കുള്ള പിന്തുണ ഏറി വരികയാണെന്നാണ് അഭിപ്രായ സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നത്.

റോയിട്ടേഴ്സും ഇപ്സോസും ചേര്‍ന്ന് നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ 48 ശതമാനം പേരുടെ പിന്തുണയാണ് കമലക്ക് ലഭിച്ചത്. ട്രംപിന് 43 ശതമാനം പേരുടെ പിന്തുണ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam