'ബൈഡന്റെ പിന്‍മാറ്റം മികച്ച തീരുമാനം'; പ്രഥമ വനിത ജില്‍ ബൈഡന്‍

OCTOBER 22, 2024, 5:50 AM

ന്യൂഡല്‍ഹി: തിരഞ്ഞടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിലൂടെ തന്റെ ഭര്‍ത്താവ് ബൈഡന്‍ ശരിയായ തീരുമാനമാണ് നടത്തിയതെന്ന് പ്രഥമ വനിത ജില്‍ ബൈഡന്‍. ഇത് പുതിയ കാര്യങ്ങള്‍ക്കുള്ള സമയമാണ്. അതുകൊണ്ടു തന്നെ ആ തീരുമാനം ശരിയായിരുന്നുവെന്ന് ജില്‍ ബൈഡന്‍ എബിസി ന്യൂസിന്റെ ഡെബോറ റോബര്‍ട്ട്സിനോട് പറഞ്ഞു.

ഡെമോക്രാറ്റുകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും മുന്‍ പ്രസിഡന്റ് ട്രംപിനെതിരെ ജൂണില്‍ നടത്തിയ വിവാദ സംവാദത്തെയും തുടര്‍ന്ന്, വീണ്ടും മത്സരിക്കുവാനുള്ള തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രസിഡന്റ് ജൂലൈ അവസാനം പ്രഖ്യാപിക്കുകയായിരുന്നു.

''എനിക്ക് മികച്ച നാല് വര്‍ഷം ഉണ്ടായിരുന്നു. ശരിക്കും അത് ഞങ്ങളുടെ ജീവിതത്തിന്റെ അഭിമാനമാണ്. എനിക്കും ജോയ്ക്കും, അതില്‍ നിന്ന് പിന്മാറുന്നത് വിഷമകരമാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. ഒരു പുതിയ യാത്ര.'- ജില്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam