ഉപതിരഞ്ഞെടുപ്പ്: വിമതശല്യം യു.ഡി.എഫിന് തിരിച്ചടിയാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

OCTOBER 22, 2024, 2:21 PM

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പുകളിലെ വിമതശല്യം യു.ഡി.എഫിന് തിരിച്ചടിയാവില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കെട്ടിവെക്കാന്‍ കാശുള്ള ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. യു.ഡി.എഫ് വളരെ തൃപ്തിയിലാണെന്നും പ്രിയങ്ക ഗാന്ധിയുടെ ലോഞ്ചിങ്ങോടെ ഉപതിരഞ്ഞെടുപ്പ് രംഗം മുഴുവന്‍ യു.ഡി.എഫിന്റെ കൈയ്യിലാകുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഇന്ത്യ കണ്ടിട്ടില്ലാത്തത്ര വലിയ ഭൂരിപക്ഷം വയനാട്ടില്‍ പ്രിയങ്കയ്ക്ക് ലഭിക്കും. രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റം വരാന്‍ പോകുകയാണ്. ഇനിവരുന്നത് ഇന്ത്യാ മുന്നണിയുടെ കാലമാണ്. മാധ്യമങ്ങള്‍ അന്‍വറിന് അമിത പ്രാധാന്യം നല്‍കുന്നു. ഉരുള്‍പൊട്ടല്‍ നടന്ന് ഇതുവരെ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ഇത്തരം കാര്യങ്ങളാണ് ചര്‍ച്ചയാകേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam