റെയില്‍വെയുടെ വിഐപി ലോഞ്ചില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ജീവനുള്ള പഴുതാര; ഐആർസിടിസിയുടെ പ്രതികരണം ഇങ്ങനെ 

OCTOBER 22, 2024, 4:49 PM

ഐആർസിടിസിയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ജീവനുള്ള പഴുതാരയെ കിട്ടിയതായി യാത്രക്കാരൻ. സോഷ്യൽ മീഡിയയിൽ ആണ് യുവാവ് സംഭവം പങ്കുവച്ചത്.

റെയ്തയില്‍ നീന്തുന്ന പഴുതാരയുടെ ചിത്രത്തോടെയാണ് ആരയൻഷ് സിങ് എന്ന യുവാവ് സംഭവം വിശദീകരിച്ചത്. 'ശരിയാണ് ഇന്ത്യൻ റെയില്‍വേയുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഏറെ മെച്ചപ്പെട്ടു, ഇപ്പോള്‍ അവർ വിതരണം ചെയ്യുന്ന റെയ്തയില്‍ കൂടുതല്‍ പ്രോട്ടീനുണ്ട്' എന്നാണ് പഴുതാരയുടെ ചിത്രത്തോടൊപ്പം ആരയൻഷ് സിങ് എക്‌സിൽ കുറിച്ചത്.

അതേസമയം ആരയൻഷ് സിങിന്റെ വെളിപ്പെടുത്തല്‍ വൈറലായതിന് പിന്നാലെ ഐആർസിടി എക്സിലൂടെ പ്രതികരിച്ചു. അസൗകര്യമുണ്ടായതില്‍ ഖേദിക്കുന്നുവെന്ന് വ്യക്തമാക്കിയ ഐആർസിടിസി സ്റ്റേഷന്റെ പേരും മൊബൈല്‍ നമ്ബറടക്കമുള്ള വിവരങ്ങളും നല്‍കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam