ഭാര്യയുടെ മദ്യപാനം സഹിക്കാന്‍ വയ്യ, തന്നെയും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ് 

OCTOBER 22, 2024, 2:17 PM

ഭാര്യയുടെ മദ്യപാനത്തിൽ പരാതിയുമായി യുവാവ് രംഗത്ത്. ഭാര്യയുടെ മദ്യപാനം സഹിക്കാന്‍ വയ്യ എന്നും ഭാര്യ തന്നെയും നിരന്തരം മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് യുവാവ് വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള യുവാവാണ് പോലീസ് സ്റ്റേഷനിലെ ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ നല്‍കിയ കൗണ്‍സിലിംഗിനിടെ പാരതി അറിയിച്ചിരിക്കുന്നത്. എന്നാൽ യുവാവിന്റെയും ഭാര്യയുടേയും പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഭാര്യ നിരന്തരം മദ്യപിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ മദ്യത്തോട് അത്ര താല്പര്യമില്ലാത്ത യുവാവ് അവളെ അവളുടെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച്‌ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും വിളിക്കുകയും കൗണ്‍സിലിംഗ് നല്‍കാന്‍ ആരംഭിക്കുകയും ചെയ്തത്. 

vachakam
vachakam
vachakam

അപ്പോഴാണ് ഭാര്യ തന്നെ ദിവസവും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന സത്യം യുവാവ് വെളിപ്പെടുത്തിയത്. കൗണ്‍സിലിംഗ് ആരംഭിക്കുമ്പോള്‍ തന്നെ അവിടെ വച്ച്‌ ഭാര്യയും ഭര്‍ത്താവും വഴക്കുണ്ടാക്കാന്‍ തുടങ്ങി എന്നും കൗൺസിലർ പറയുന്നു. 

ഭാര്യ ദിവസവും മദ്യപിക്കും. അത് പോരാതെ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. തനിക്കാണെങ്കില്‍ മദ്യപിക്കാന്‍ ഇഷ്ടമല്ല എന്നാണ് ഭര്‍ത്താവ് പറയുന്നത്. ഒരേസമയം തന്നെ ഭാര്യ മൂന്നും നാലും പെഗ്ഗ് കഴിക്കുമെന്നും യുവാവ് പറഞ്ഞു. ഭാര്യയാണെങ്കില്‍ യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണ് എന്ന് കൗണ്‍സിലറോട് സമ്മതിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam