പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി;  കോടതിയുടെ സമയം കളഞ്ഞതിന് ഹർജിക്കാരന് 25,000 രൂപ പിഴയും 

OCTOBER 22, 2024, 10:18 AM

ബംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹർജി തള്ളി കർണാടക ഹൈക്കോടതി. കോടതിയുടെ സമയം കളഞ്ഞതിന് ഹർജിക്കാരന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു കോടതി. 

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹാസന് മുന് എം.പിയും ജെ.ഡി.എസ് നേതാവുമായ പ്രജ്വല് രേവണ്ണയ്ക്കെതിരേ രാഹുല് ഗാന്ധി നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നും ഇതില് രാഹുല് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഓള് ഇന്ത്യ ദലിത് ആക്ഷന് കമ്മിറ്റി സമർപ്പിച്ച ഹർജിയാണ് പിഴ സഹിതം തള്ളിയത്.

പരിഗണിക്കാൻ ഉള്ള യാതൊരും യോഗ്യതയും ഹർജിക്കില്ലെന്നും ഇത് കോടതിയുടെ സമയം കളയാനുള്ളതാണെന്നും ചീഫ് ജസ്റ്റിസ് എന്.വി അഞ്ജാരിയ, ജസ്റ്റിസ് കെ.വി അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam