സംസ്ഥാനത്ത് 1.97 ലക്ഷം വീടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി; ആദ്യ ഗഡുവായി 64 കോടി

OCTOBER 22, 2024, 11:26 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതില്‍ 60,000 വീടുകള്‍ പട്ടിക വിഭാഗക്കാര്‍ക്കാണ്. ഇതിന്റെ ആദ്യ ഗഡുവായി 64 കോടി രൂപയും കേന്ദ്രം അനുവദിച്ചു.

സംസ്ഥാനത്ത് പിഎംഎവൈ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത് ലൈഫ് മിഷനിലൂടെയാണ്. കഴിഞ്ഞ ബജറ്റില്‍ പിഎംഎവൈക്ക് കൂടുതല്‍ തുക കേന്ദ്രം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീടുകള്‍ക്ക് അനുമതി നല്‍കിയത്. രണ്ട് ലക്ഷത്തോളം വീടുകള്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതിനാല്‍ പുതിയ അപേക്ഷകര്‍ക്കും വീട് ലഭ്യമാകും.

2019 ല്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് നടത്തിയ സര്‍വേ പ്രകാരം സംസ്ഥാനത്ത് 2,14,124 പേരെയാണ് കേന്ദ്രസര്‍ക്കാര്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 13,114 പേര്‍ക്ക് 2021-22 സാമ്പത്തികവര്‍ഷത്തില്‍ വീട് അനുവദിച്ചു. കണക്കുപ്രകാരം 2,01,010 പേര്‍ക്കാണ് ഇനി വീടുലഭിക്കാനുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam