ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, കുഞ്ഞിന്റെ പൊക്കിൾക്കൊടിയും വേർപെടുത്തി യൂട്യൂബർ: പിന്നാലെ കേസെടുത്തു  

OCTOBER 22, 2024, 9:15 AM

ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിച്ച് യുട്യൂബിൽ  പോസ്റ്റ് ചെയ്തു. സംഭവത്തിൽ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെ കേസെടുത്തു. 

സ്വകാര്യ ആശുപത്രിയിൽ നിന്നു പ്രസവം ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിലാണ്കേസെടുത്തത്. 

 ഭാര്യ ഗർഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിർണയ പരിശോധന നടത്തുകയും വിവരങ്ങൾ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇർഫാനെതിരെ നേരത്തെയും നടപടി എടുത്തിരുന്നു. 

vachakam
vachakam
vachakam

 പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇർഫാനെ ഇതിന് അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. 

 പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ തന്റെ യുട്യൂബ് ചാനലിൽ ഇർഫാൻ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്.  

ലക്ഷക്കണക്കിനു പേരാണ് വിഡിയോ കണ്ടത്. എന്നാൽ വിവാദമായതിനു പിന്നാലെ വിഡിയോ ചാനലിൽനിന്ന് നീക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam