വെസ്റ്റിൻഡീസിനെതിരെ അനായാസ വിജയവുമായി ശ്രീലങ്ക

OCTOBER 22, 2024, 2:20 PM

ക്യാപ്ടൻ ചരിത് അസലങ്കയുടെ 77 റൺസിന്റെയും നിഷാൻ മദുഷ്‌കയുടെ മികച്ച അരങ്ങേറ്റ പ്രകടനത്തിന്റെയും ബലത്തിൽ പല്ലേക്കലെയിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശ്രീലങ്ക 5 വിക്കറ്റിന്റെ വിജയം നേടി. ഡിഎൽഎസ് നിയമം കാരണം നിശ്ചയിച്ച 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക വെല്ലുവിളികൾക്കിടയിലും അനായാസം ലക്ഷ്യത്തിലെത്തി.

വെസ്റ്റ് ഇൻഡീസ് 38.3 ഓവറിൽ 185 റൺസ് എടുത്തപ്പോൾ മഴ തടസ്സപ്പെടുത്തുക ആയിരുന്നു. ഗുഡകേഷ് മോട്ടി വെസ്റ്റ് ഇൻഡീസിനുവേണ്ടി മികച്ച ബൗളിംഗ് (3/47) പ്രകടനം നടത്തിയെങ്കിലും ലങ്കയെ വിജയം തടയാൻ മാത്രം കഴിഞ്ഞില്ല.

54 പന്തിൽ 69 റൺസെടുത്ത മദുഷ്‌ക, 71 പന്തിൽ 77 റൺസ് നേടിയ അസലങ്കയ്‌ക്കൊപ്പം നിർണായക 137 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയത്. ജയത്തോടെ പരമ്പരയിൽ ശ്രീലങ്ക 1-0ന് മുന്നിലെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam