ന്യൂസിലൻഡ് വനിതകൾക്ക് ബമ്പർ പ്രൈസ്

OCTOBER 22, 2024, 2:33 PM

ദക്ഷിണാഫ്രിക്കയെ 32 റൺസിന് തോൽപ്പിച്ചാണ് ന്യൂസിലൻഡ് വനിതാ ടി20 ലോകകപ്പ് ഉയർത്തുന്നത്. മുമ്പ് രണ്ട് തവണ ഫൈനലിൽ പ്രവേശിച്ചിരുന്നുവെങ്കിലും കിരീടം നേടാൻ സാധിച്ചിരുന്നില്ല.

2009ൽ പ്രഥമ വനിതാ ടി20 ലോകകപ്പിലും തൊട്ടടുത്ത വർഷം നടന്ന ലോകകപ്പിലുമാണ് ന്യൂസിലൻഡ് ഫൈനലിൽ കടന്നത്. എന്തായാലും കന്നി കിരീടം നേടിയ ന്യൂസിലൻഡ് വനിതകൾ ഞെട്ടലിലാണ്. സമ്മാനത്തുക തന്നെയാണ് അതിന് കാരണം. പുരുഷ  വനിതാ ടീമുകൾക്ക് തുല്യമായ സമ്മാനത്തുക നൽകാൻ ഐസിസി തീരുമാനിച്ചിരുന്നു.

19.6 കോടി രൂപയാണ് ടീമിന് സമ്മാനത്തുകയായി ലഭിച്ചത്. കഴിഞ്ഞ തവണ അത് 9.8 കോടിയായിരുന്നു. അതിന്റെ ഇരട്ടിയാണ് ഇത്തവണ ഐസിസി നൽകിയത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 9.8 കോടി രൂപ ലഭിക്കും. ടൂർണമെന്റിന്റെ ആദ്യ ഘട്ടങ്ങളിൽ പുറത്തായ ടീമുകൾക്കും സമ്മാനത്തുക വിതരണം ചെയ്യും. സെമി ഫൈനലിസ്റ്റുകളായ ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ് ടീമുകൾക്ക് രൂപ 5.7 കോടി വീതം ലഭിക്കും.. അഞ്ച് മുതൽ എട്ട് വരെ റാങ്കുകൾ നേടുന്ന ടീമുകൾക്ക് 2.25 കോടി വീതം സമ്മാനമായി നൽകും.

vachakam
vachakam
vachakam

അന്തിമ റാങ്കിംഗ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ത്യ ആറാം സ്ഥാനത്താണ് എന്ന് തന്നെ പറയാം. ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഗ്രൂപ്പ് ബിയിൽ കളിച്ച ഇംഗ്ലണ്ടിന് ആറ് പോയിന്റുണ്ട്. അവരാണ് അഞ്ചാം സ്ഥാനത്ത്. എങ്കിലും അവർക്ക് സെമി ഫൈനലിൽ കടക്കാൻ സാധിച്ചിരുന്നില്ല. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ അവർ ഇംഗ്ലണ്ടിന്റേയും ദക്ഷിണാഫ്രിക്കയുടേയും പിന്നിലായി. അവർക്കും ആറ് പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്.

ഇംഗ്ലണ്ടിന് പിന്നിലാണ് ഇന്ത്യ. ഇന്ത്യക്ക് 2.25 കോടി സമ്മാനത്തുകയായി ലഭിക്കും. കൂടാതെ വെസ്റ്റ് ഇൻഡീസും ഓസ്‌ട്രേലിയയും ഗ്രൂപ്പ് ചാമ്പ്യന്മാരായതിനാൽ അവർക്ക് 26 ലക്ഷം രൂപ കൂടുതലായി ലഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam