ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പൊരുതുന്നു

OCTOBER 22, 2024, 2:27 PM

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശ് തിരിച്ചടിക്കുന്നു. ധാക്കയിൽ നടക്കുന്ന ടെസ്റ്റിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 106നെതിരെ ദക്ഷിണാഫ്രിക്ക ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ ആറിന് 140 എന്ന നിലയിലാണ്.

അഞ്ച് വിക്കറ്റ് നേടിയ സ്പിന്നർ തയ്ജുൽ ഇസ്ലാമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 106ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കഗിസോ റബാദ, വിയാൻ മൾഡർ, കേശവ് മഹാരാജ് എന്നിവരാണ് ബംഗ്ലാദേശിനെ തകർത്തത്. മുഹമ്മദുൽ ഹസൻ ജോയ് 30 റൺസെടുത്ത് ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായി.

തുടക്കത്തിൽ തന്നെ ഓപ്പണർ എയ്ഡൻ മാർക്രമിന്റെ (6) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീട് ടോണി ഡി സോർസി (30) - ട്രിസ്റ്റൺ സ്റ്റബ്‌സ് (23) സഖ്യം 41 റൺസ് കൂട്ടിചേർത്തു. എന്നാൽ സ്റ്റബ്‌സിനെ പുറത്താക്കി തയ്ജുൽ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ ഡേവിഡ് ബെഡിംഗ്ഹാം (11), റ്യാൻ റിക്കൽറ്റൺ (27), മാത്യൂ ബ്രീറ്റ്‌സ്‌കെ (0) എന്നിവരേയും തയ്ജുൽ മടക്കി.അതിന് മുമ്പ് സോർസിയേയും തയ്ജുൽ വീഴ്ത്തിയിരുന്നു. ഇതോടെ അഞ്ച് വിക്കറ്റ് നേട്ടവും. ഒന്നാം ദിനം കളിനിർത്തുമ്പോൾ കൈൽ വെറെയ്‌നെ (18), വിയാൻ മൾഡർ (17) എന്നിവരാണ് ക്രീസിൽ.

vachakam
vachakam
vachakam

നേരത്തെ, നാല് പേർക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കാണാൻ സാധിച്ചത്. മഹ്മുദുൽ ഹസന് പുറമെ മുഷ്ഫിഖുർ റഹീം (11), മെഹിദി ഹസൻ മിറാസ് (13), തയ്ജുൽ ഇസ്ലാം (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ഷദ്മാൻ ഇസ്ലാം (0), മൊമിനുൾ ഹഖ് (4), നജ്മുൽ ഹുസൈൻ ഷാന്റോ (7), ലിറ്റൺ ദാസ് (1) എന്നിവർ നിരാശപ്പെടുത്തി. ജാകർ അലി (2), നയീം ഹസൻ (8), തയ്ജുൽ ഇസ്ലാം (16) എന്നിവരും പുറത്തായി. ഇന്ത്യയുടെ പരമ്പര തോറ്റാണ് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം നാട്ടിൽ ഇറങ്ങുന്നത്.

രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തിട്ടുണ്ട്. വെറെയ്‌നെ (77), ഡെയ്ൻ പിഎഡ് (6) എന്നിവരാണ് ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോൾ 137 റൺസ് ലീഡുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam