ഇന്ത്യയ്ക്ക് തിരിച്ചടിയായി പന്തിന്റെ പരിക്ക്

OCTOBER 22, 2024, 2:03 PM

ന്യൂസിലൻഡിനെതിരെ രണ്ടാം ടെസ്റ്റിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കളിച്ചേക്കില്ല. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ തന്നെ പിന്നിലാണ്. പന്താവട്ടെ മികച്ച ഫോമിലും. പരമ്പരയിൽ തിരിച്ചുവരവിന് കൊതിക്കുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയാണ് പന്തിന്റെ പരിക്ക്. ബംഗ്‌ളൂരു ടെസ്റ്റിൽ മൂന്നാം ദിവസം കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ആ ദിവസം മുഴുവൻ താരം വിശ്രമത്തിലായിരുന്നു.

ശേഷം രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യൻ താരത്തെ വിക്കറ്റ് കീപ്പിംഗ് ചുമതലകൾ ഒഴിവാക്കിയിരുന്നു. ധ്രുവ് ജുറലാണ് പിന്നീട് കീപ്പറായത്. ബിസിസിഐയുടെ മെഡിക്കൽ ടീം മുൻകരുതൽ എന്ന നിലയിൽ പന്തിനോട് വിശ്രമിക്കാൻ നിർദേശിച്ചിരുന്നു.

എന്നാൽ ഞായറാഴ്ച്ച രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനെത്തിയ പന്ത് 99 റൺസ് നേടി ഇന്ത്യയെ തിരിച്ചുവരാൻ സഹായിച്ചു. ഓപ്പറേഷന് വിധേയനായ അതേ കാൽമുട്ടിൽ പന്തിന് പരിക്കേറ്റതിനാൽ മാനേജ്‌മെന്റ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്ടൻ രോഹിത് പറഞ്ഞിരുന്നു. ക്യാപ്ടൻ ഇക്കാര്യം സമ്മതിച്ച സ്ഥിതിക്ക് താരത്തിന് മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് വിശ്രമം നൽകിയേക്കും.

vachakam
vachakam
vachakam

പന്തിന് വിശ്രമം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്റാണ്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി, ചീഫ് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്ടനെയും വിളിച്ച് പന്തിന്റെ കാര്യം ചർച്ച ചെയ്യും. അതിന് ശേഷം അവസാന തീരുമാനമെടുക്കും.ഓസ്‌ട്രേലിയക്കെതിരെ ബോർഡർ-ഗവാസ്‌കർ ടെസ്റ്റ് പരമ്പരയ്ക്ക് ഒരു മാസം മാത്രം ശേഷിക്കെ, പന്തിനെ എന്നത്തേക്കാളും കൂടുതൽ ആവശ്യമായി വരും.

ഇന്ത്യ അദ്ദേഹത്തെ പൂർണ ആരോഗ്യവാനാക്കി നിലനിർത്താനാണ് ആഗ്രഹിക്കുന്നത്. ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റത്തിൽ ബാറ്റിംഗിലും വിക്കറ്റ് കീപ്പിങ്ങിലും സെലക്ടർമാരെ ആകർഷിച്ച ധ്രുവ് ജുറലിന് അവസരം വന്നേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam