ചെൽസിയെ തോൽപ്പിച്ച് ലിവർപൂൾ

OCTOBER 22, 2024, 10:57 AM

ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ചെൽസിയെ 21ന് ലിവർപൂൾ പരാജയപ്പെടുത്തി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ചെൽസി പൊരുതി നോക്കിയെങ്കിലും അവർക്ക് അവസരങ്ങൾ മുതലെടുക്കാൻ ആവാഞ്ഞത് വിനയായി.

ഗോൾകീപ്പർ റോബർട്ട് സാഞ്ചസിനെ 29ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വീഴ്ത്തി മുഹമ്മദ് സലാ സ്‌കോറിങ്ങിനു തുടക്കമിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ാം മിനിറ്റിൽ നിക്കോളാസ് ജാക്‌സണിലൂടെ ചെൽസി മറുപടി നൽകി.

മോയിസെസ് കൈസെഡോ അസിസ്റ്റ് നൽകി. എന്നിരുന്നാലും, ഒരു മിനിറ്റിനുള്ളിൽ ലിവർപൂൾ അവരുടെ ലീഡ് തിരിച്ചുപിടിച്ചു, സലായുടെ ക്രോസിൽ നിന്ന് കർട്ടിസ് ജോൺസ് വലകുലുക്കി, ഈ ഗോൾ ആതിഥേയരുടെ വിജയം ഉറപ്പിച്ചു.

vachakam
vachakam
vachakam

ഈ വിജയത്തോടെ പ്രീമിയർ ലീഗ് ടേബിളിൽ 21 പോയിന്റുമായി ലിവർപൂൾ ഒന്നാമതെത്തി. 8 മത്സരങ്ങളിൽ 14 പോയിന്റുമായി ചെൽസി ആറാം സ്ഥാനത്താണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam