പൃഥ്വി ഷായെ മുംബൈ ടീമില്‍ നിന്നും ഒഴിവാക്കി; കാരണം ഇതാണ് 

OCTOBER 22, 2024, 10:44 AM

മുംബൈ: വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈ ടീമില്‍ നിന്ന് യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഒഴിവാക്കിയതായി റിപ്പോർട്ട്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഒഴിവാക്കല്‍ എന്നാണ് പുറത്തു വരുന്ന വിവരം. 

കൃത്യമായി പരിശീലന സെഷനില്‍ പങ്കെടുത്താതും ഫിറ്റ്‌നെസ് സൂക്ഷിക്കാത്തതുമാണ് ടീമീല്‍ നിന്നുള്ള പുറത്താകലിന് കാരണമായതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും വരുന്ന വിവരം. 

ശരീരഭാരം കൂടിയതിനാല്‍ കളിക്കാന്‍ യോഗ്യനല്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. സഞ്ജയ് പാട്ടീല്‍ (ചെയര്‍മാന്‍), രവി താക്കര്‍, ജീതേന്ദ്ര താക്കറെ, കിരണ്‍ പൊവാര്‍, വിക്രാന്ത് യെലിഗെതി എന്നിവരടങ്ങുന്ന മുംബൈ സെലക്ഷന്‍ കമ്മിറ്റി ഒരു മത്സരത്തിനെങ്കിലും പൃഥ്വി ഷായെ ഒഴിവാക്കണമെന്ന നിലപാട് സ്വീകരിച്ചു.

vachakam
vachakam
vachakam

എന്നാൽ പിന്നീടുള്ള മത്സരങ്ങളില്‍ അദ്ദേഹത്തെ കളിപ്പിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ഈയൊരു ഇടവേള 24കാരന് പാഠമാകുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam