ലോറൻസ് ബിഷ്ണോയ്ക്ക് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് ഉത്തർ ഭാരതീയ വികാസ് സേന 

OCTOBER 22, 2024, 1:11 PM

 മുംബൈ:  ലോറൻസ് ബിഷ്ണോയ്ക്ക് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് ഉത്തർ ഭാരതീയ വികാസ് സേന (യുബിവിഎസ്). 

ബോളിവുഡ് താരം സൽമാന് ഖാന് വധഭീഷണി മുഴക്കിയും ബാബ സിദ്ദിഖി വധത്തിലൂടെയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നയാളാണ് ലോറൻസ് ബിഷ്ണോയി. നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണുള്ളത്. 

 സബർമതി ജയിലിലുള്ള ബിഷ്ണോയിക്ക് പാർട്ടി ദേശീയ അധ്യക്ഷൻ സുനിൽ ശുക്ല കത്തയച്ചു.  ബിഷ്ണോയിയെ ഭഗത് സിംഗിനെപ്പോലെ ആണ് കാണുന്നതെന്ന് കത്തിൽ പറയുന്നു.

vachakam
vachakam
vachakam

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാല് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. ലോറൻസ് ബിഷ്ണോയിയുടെ അനുമതി കിട്ടിയാൽ 50 പേരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന് സുനിൽ ശുക്ല പറഞ്ഞു.   

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിർദേശം പാർട്ടി ബിഷ്ണോയിക്ക് മുന്നിൽവെച്ചു. ഉത്തർ ഭാരതീയ വികാസ് സേനയുടെ പ്രവർത്തകരും ഭാരവാഹികളും ലോറൻസ് ബിഷ്ണോയിയുടെ വിജയം ഉറപ്പാക്കുമെന്നും കത്തിൽ പറയുന്നു. താങ്കളുടെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam