ശബരിമലയിലേക്കുള്ള പാതയില്‍ വെെദ്യുതി മുടങ്ങിയത് 40 മിനിറ്റ് നേരത്തേക്ക് മാത്രം; കാരണം വ്യക്തമാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ്

OCTOBER 22, 2024, 5:38 PM

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പാതയില്‍ വെെദ്യുതി മുടങ്ങിയത് 40 മിനിറ്റ് നേരത്തേക്ക് മാത്രമാണെന്ന് വ്യക്തമാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് രംഗത്ത്.

ശബരിമലയില്‍ എത്തുന്ന ഭക്തർക്ക് വേണ്ട ക്രമീകരണങ്ങളൊരുക്കാനുള്ള പരിശ്രമത്തിലാണെന്നും ചെറിയ പിഴവുകള്‍ സ്വഭാവികമാണെന്നുമാണെന്നും അദ്ദേഹം പറഞ്ഞു.

'വനത്താല്‍ ചുറ്റപ്പെട്ട ക്ഷേത്രത്തില്‍ ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ട്. ചെറിയ പ്രശ്നങ്ങള്‍ പോലും വലുതായി കാണിക്കരുത്. ശബരിമലയില്‍ ഇടിമിന്നലേറ്റാണ് വെെദ്യുതി ബന്ധം നിലച്ചത്. സംഭവം നടന്ന് 45 മിനിട്ടിനുള്ളില്‍ പ്രശ്നം പരിഹരിച്ചിരുന്നു. വെർച്വല്‍ ക്യൂ വഴിയും അതില്ലാതെ വരുന്നവർക്കും ദർശനം ലഭിക്കും. സ്‌പോട്ട് ബുക്കിംഗ് ഇല്ലെന്നായിരുന്നല്ലോ പരാതി അതും ഇപ്പോള്‍ പരിഹരിച്ചു. നവംബർ 10 ഓടെ എല്ലാവിധ ക്രമീകരണങ്ങളും പൂർത്തീകരിക്കാനാവും' എന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam