ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്ന് വീണു; 3 മരണം 

OCTOBER 22, 2024, 7:37 PM

ബെംഗളൂരു∙ ബാബുസപല്യയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. 14 പേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കനത്ത മഴയ്ക്കിടെയാണ് കെട്ടിടം തകർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

ബെംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് ഈസ്റ്റ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിലാണ് സംഭവം.കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരുവിൽ കനത്തമഴയാണ് പെയ്തത്. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലാണ്. ഒക്ടോബർ 24 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam