മാധബി ബുച്ചിന് ക്ലീൻ ചിറ്റ് ഇല്ല; മാധ്യമ റിപ്പോർട്ടുകൾ തള്ളി ധനമന്ത്രാലയം

OCTOBER 22, 2024, 7:29 PM

ഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിന് കേന്ദ്രം ക്ലീൻ ചിറ്റ് നൽകിയെന്ന റിപ്പോർട്ട് ധനമന്ത്രാലയം നിഷേധിച്ചു. റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.

ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സെബി മേധാവിക്ക് ക്ലീൻ ചിറ്റ് നൽകിയതായി ഇന്ത്യ ടുഡേ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ വിശദീകരണം.

സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നായിരുന്നു യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗിന്‌റെ ആരോപണം. 

vachakam
vachakam
vachakam

ഇതിനെത്തുടര്‍ന്നാണ് ഇവര്‍ അന്വേഷണം നേരിട്ടത്. ഹിന്‍ഡന്‍ബര്‍ഗിലെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയായി ഇരുവരും പ്രതികരിച്ചു.

തങ്ങളുടെ സാമ്പത്തികകാര്യങ്ങള്‍ സുതാര്യമാണെന്നും ആരോപണങ്ങള്‍ സ്വഭാവഹത്യക്കുള്ള ശ്രമമാണെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.  2025 ഫെബ്രുവരിയിൽ അവസാനിക്കുന്ന തൻ്റെ കാലാവധി അവർ പൂർത്തിയാക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ആരോപണവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24ന് ഹാജരാകാൻ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കും പാർലമെൻ്ററി വാച്ച് ഡോഗ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) നോട്ടീസ് നൽകിയിരുന്നു.

vachakam
vachakam
vachakam

സെബിയുടെ നിലവിലെ പ്രവർത്തനം സംബന്ധിച്ച രേഖകളുമായി ഹാജരാകാനായിരുന്നു നിർദേശം. മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam