കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുണ്ടായ തർക്കം;  മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും ക്ലീൻ ചിറ്റ്

OCTOBER 22, 2024, 9:43 PM

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവുമായുണ്ടായ തർക്കത്തില്‍ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും പോലീസിന്റെ ക്ലീൻ ചിറ്റ്. യദുവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് മേയർക്കും എംഎല്‍എയ്ക്കും എതിരേ തെളിവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

അതേസമയം സച്ചിൻ ദേവ് എംഎല്‍എ ബസ്സില്‍ അതിക്രമിച്ച്‌ കയറിയതിനും അസഭ്യം പറഞ്ഞതിനും തെളിവില്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അന്വേഷണ പുരോഗതി റിപ്പോർട്ട് പോലീസ് കോടതിയില്‍ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് മേയർക്കും എംഎല്‍എയ്ക്കുമെതിരേയുള്ള രണ്ട് കുറ്റങ്ങളും ഒഴിവാക്കിയിട്ടുള്ളത്. 

എംഎല്‍എ ബസ്സില്‍ അതിക്രമിച്ചുകയറിയതിന് തെളിവ് കണ്ടെത്താനായില്ലെന്നും അതിനാല്‍ ഈ പരാതി നിലനില്‍ക്കില്ലെന്നും ആണ് പോലീസ് പറയുന്നത്. അതുപോലെ തന്നെ യദു ഓടിച്ചിരുന്ന ബസ്സിന്റെ ഡോർ ഹൈഡ്രോളിക് സംവിധാനമുള്ളതാണ്. അത് തുറക്കണമെങ്കില്‍ ഡ്രൈവർ വിചാരിക്കണം. ഈ ഡോർ തുറന്നുകൊടുത്തതിന് ശേഷമാണ് സച്ചിൻ ദേവ് എംഎല്‍എ വാഹനത്തിനുള്ളില്‍ കയറിയത്. അത് അതിക്രമിച്ചുകടന്നുവെന്ന കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam