എഡിഎമ്മിന്റെ മരണം: വിവാദ പെട്രോള്‍ പമ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ ശേഖരിച്ച് ഇഡി

OCTOBER 22, 2024, 9:34 AM

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിൻ്റെ സാമ്പത്തിക ഇടപാടുകൾ ഇഡി ശേഖരിച്ചു. കണ്ണൂർ ടൗൺ പൊലീസിൽ നിന്നും ശ്രീ കണ്ഠപുരം പൊലീസിൽ നിന്നുമാണ് രേഖകൾ ശേഖരിച്ചത്.

ഇതുവരെ ലഭിച്ചത് 1 കോടി 30 ലക്ഷം രൂപയുടെ കണക്കുകൾ മാത്രം. 70 ലക്ഷം രൂപയുടെ ഇടപാടുകൾ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് കോടി രൂപയാണ് വിവാദ പെട്രോൾ പാമ്പുമായി ബന്ധപ്പെട്ട് പ്രശാന്തൻ നൽകിയിരുന്നത്.

ബാങ്കിടപാടുകൾ സംബന്ധിച്ച രേഖകൾ ആണ് ഇഡി ഇപ്പോൾ പരിശോധിച്ചത്. പ്രശാന്താണ് രണ്ട് കോടി രൂപ എവിടെ നിന്ന് വന്നു എന്നും ഇഡി പരിശോധിക്കും. 70 ലക്ഷം രൂപ പണമായാണോ വാങ്ങിയതെന്നും ഇഡി പരിശോധിക്കും.

vachakam
vachakam
vachakam

അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കളക്ടറുടെ മൊഴിയെടുത്തു. കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി ക്യാംപ് ഹൗസിലെത്തിയാണ് കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയെ പൂർണമായും മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപറഞ്ഞിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam