ആലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈം​ഗിക പീഡനക്കേസ്: പരാതിക്കാരിയുടെ മൊഴി പുറത്ത് 

OCTOBER 22, 2024, 9:23 AM

 ആലപ്പുഴ: ആലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈം​ഗിക പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴി പുറത്ത്. പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസിൽ വെച്ചാണ് പീഡനം നേരിട്ടതെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്.

 ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് ആരോപണം.  പാർട്ടി ഓഫീസിൽ വെച്ച് ഇക്ബാൽ പുറകിലൂടെ കടന്നുപിടിക്കുകയായിരുന്നുവെന്നും സംഘടനയിൽ ഭാവി ഉണ്ടാകാൻ വഴങ്ങണമെന്ന് പറഞ്ഞതായും പരാതിക്കാരി ആരോപിച്ചു.

 വിഷയം സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിച്ചില്ല. പാർട്ടിയിൽ നിന്നും നീതി ലഭിക്കാതായതോടെയാണ് പൊലീസിനെ സമീപിക്കുന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

 സംഭവത്തിന് പിന്നാലെ പാർട്ടിക്കുള്ളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. പരാതിക്കാരിയെ താത്ക്കാലിക ജോലിയിൽ നിന്ന് പിരിച്ചുവിടാനും ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട്.

ഇതിനിടെ കുറ്റാരോപിതനായ ഇക്ബാലിനെ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam