40 കോടി കുടിശ്ശികത്തുക; കാരുണ്യയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍കോളേജുകള്‍

OCTOBER 22, 2024, 8:50 AM

തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് സൗജന്യചികിത്സ നല്‍കിയതിനുള്ള കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍. 

10 മാസത്തെ കുടിശ്ശികയായി 30 മുതല്‍ 40 കോടിവരെയാണ് ഓരോ കോളേജിനും സര്‍ക്കാര്‍ നല്‍കാനുള്ളത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരടക്കം 45 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലുള്ളത്. 

ഇവര്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന ആശുപത്രികളുടെ പട്ടികയില്‍ ഒട്ടുമിക്ക സ്വകാര്യ മെഡിക്കല്‍ കോളേജുകളുമുണ്ട്. ചികിത്സകഴിഞ്ഞാല്‍ 15 ദിവസത്തിനകം ചികിത്സച്ചെലവ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി ആശുപത്രികള്‍ക്ക് നല്‍കണമെന്നാണ് കരാര്‍.

vachakam
vachakam
vachakam

സര്‍ക്കാരില്‍നിന്നുള്ള കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്നും മെഡിക്കല്‍ കോളേജുകളുടെയും അനുബന്ധ ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭിക്കുമെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam