റേഷൻകാർഡിൽനിന്ന് മരിച്ചവരുടെ പേരുകൾ നീക്കണം; ഇല്ലെങ്കിൽ  പണികിട്ടും

OCTOBER 22, 2024, 8:37 AM

കോഴിക്കോട്: റേഷൻകാർഡുകളിൽപ്പെട്ട അംഗങ്ങൾ മരിച്ചിട്ടുണ്ടെങ്കിൽ ഉടൻ അവരുടെ പേരുകൾ നീക്കംചെയ്യണമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നിർദേശം നൽകി.  

കേരളത്തിനുപുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാൽ ഇത്രയുംകാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും. 

റേഷൻകാർഡ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്.  ജില്ലയിൽ മഞ്ഞ, പിങ്ക്, കാർഡുകളിലായി 13,70,046 പേരുണ്ട്. ഇതിൽ 83 ശതമാനത്തോളമാണ് മസ്റ്ററിങ് ചെയ്തത്. 

vachakam
vachakam
vachakam

ബാക്കി 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനുപുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിനുപുറത്തുള്ളവരുടെ വിവരമറിയിക്കാനും നിർദേശിച്ചത്. മരിച്ചവരുടെ പേരുകൾ അക്ഷയകേന്ദ്രങ്ങളിലെത്തി ഓൺലൈനായി റേഷൻകാർഡിൽനിന്ന് നീക്കാം.

കേരളത്തിനുപുറത്തുള്ളവരുടെ വിവരങ്ങൾ എൻ.ആർ.കെ. പട്ടികയിലേക്ക്‌ മാറ്റാനാവും. എൻ.ആർ.കെ. പട്ടികയിലേക്ക്‌ മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി. മസ്റ്ററിങ് നടത്തിയവർക്കേ ഭാവിയിൽ ഭക്ഷ്യധാന്യം ലഭിക്കൂ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam