ഒരുങ്ങുന്നത് അഡാര്‍ ഐറ്റം! ക്രിസ്റ്റഫര്‍ നോളനും ടോം ഹോളണ്ടും ഒരുമിക്കുന്നു

OCTOBER 22, 2024, 7:01 PM

വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനും സ്‌പൈഡര്‍മാന്‍ സീരിസിലെ നടന്‍ ടോം ഹോളണ്ടും ഒരുമിക്കുന്നു. മാറ്റ് ഡാമണൊപ്പമാകും ഹോളണ്ടുമെത്തുക. ചിത്രത്തിന്റെ രചന നോളന്‍ തന്നെയെന്നാണ് ദി ഹോളിവുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം 2026 ജൂലൈയില്‍ പുറത്തിറക്കുമെന്നാണ് വിവരം.

അതേസമയം ടോം ഹോളണ്ടിന്റെ കാസ്റ്റിംഗില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 2025 ല്‍ ഷൂട്ടിംഗ് ആരംഭിക്കും. ഓപ്പണ്‍ഹൈമെറിന് ശേഷം നോളന്‍ യൂണിവേഴ്‌സ് പിക്ചറുമായി വീണ്ടും സഹകരിക്കുന്നു. വാര്‍ണര്‍ ബ്രദേഴ്‌സുമായി വഴിപിരിഞ്ഞ ശേഷം യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സിനൊപ്പം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പണ്‍ഹൈമെര്‍. ആഗോളതലത്തില്‍ 975 മില്യണ്‍ ഡോളറാണ് ചിത്രം നേടിയത്.

വാര്‍ണര്‍ സഹോദരങ്ങളുമായുള്ള രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധമാണ് നോളന്‍ അവസാനിപ്പിച്ചത്. ഡാര്‍ക് നൈറ്റ് ട്രയോളജി, ഇന്‍സ്പ്ഷന്‍ എന്നിവയടക്കം നിരവധി ഐക്കോണിക് സിനിമകളാണ് വാര്‍ണര്‍ സഹോദരന്മാരുമായി സഹകരിച്ച് പുറത്തിറക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam