രഞ്ജിട്രോഫിയിൽ ചരിത്രനേട്ടവുമായി അബ്ദുൾ സമദ്

OCTOBER 22, 2024, 6:51 PM

രഞ്ജിട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ചരിത്രം കുറിച്ച് അബ്ദുൾ സമദ്. ജമ്മുകാശ്മീരിന്റെ കളിക്കാരനാണ്. രഞ്ജി ട്രോഫിയിലെ ഒരു മത്സരത്തിൽ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. സമദ് ആദ്യ ജമ്മു കാശ്മീർ ബാറ്ററുമായിരിക്കുകയാണ് സമദ്.

ഒഡീഷയ്‌ക്കെതിരായ മത്സരത്തിലാണ് സമദിന്റെ നേട്ടം. ആദ്യ ഇന്നിംഗ്‌സിൽ 127 റൺസ് നേടിയ സമദ്, രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകാതെ 108 റൺസും നേടി.

മത്സരത്തിൽ ജമ്മു കാശ്മീരാണ് ആദ്യം ബാറ്റ് ചെയ്തത്. 117 പന്തിൽ 127 റൺസുമായി സമദ് നടത്തിയ ഒറ്റയാൾ പോരാട്ടത്തിൽ ജമ്മു കാശ്മീർ ആദ്യ ഇന്നിംഗ്‌സിൽ 270 റൺസ് നേടി. എന്നാൽ ഒഡീഷ നായകൻ ഗോവിന്ദ പോഡാർ പുറത്താകാതെ 133 റൺസുമായി കാശ്മീരിന് തിരിച്ചടി നൽകി.

vachakam
vachakam
vachakam

ആദ്യ ഇന്നിംഗ്‌സിൽ 272 റൺസെടുത്ത ഒഡീഷ നിർണായകമായ രണ്ട് റൺസിന്റെ ലീഡും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സിൽ 108 പന്തിൽ പുറത്താകാതെ 108 റൺസ് നേടിയ സമദ് ജമ്മു കാശ്മീരിനെ ഏഴിന് 270 എന്ന തകർപ്പൻ സ്‌കോറിലെത്തിച്ചു. 269 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒഡീഷ 80.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസിൽ നിൽക്കുമ്പോൾ മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ഇരുക്യാപ്ടന്മാരും സമ്മതിക്കുകയായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് അബ്ദുൾ സമദ്. 50 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 577 റൺസാണ് സമദിന്റെ സമ്പാദ്യം. 19.23 ആണ് ശരാശരി.146.08 ആണ് സമദിന്റെ ഐപിഎല്ലിലെ സ്‌ട്രൈക്ക് റേറ്റ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam