യുഡിഎഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്ന് വി ഡി സതീശൻ 

OCTOBER 22, 2024, 9:34 AM

പാലക്കാട്: പിവി അൻവറിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രം​ഗത്ത്. 

യുഡിഎഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സഹകരണത്തിനായി അൻവറുമായി ഇനി ചർച്ചയേ ഇല്ലെന്നും  വി ഡി സതീശൻ പറഞ്ഞു.

അൻവറിന്റെ പിറകെ നടക്കാൻ യുഡിഎഫിനെ കിട്ടില്ല. വേണമെങ്കിൽ അവര്‍ക്ക് സ്ഥാനാ‍ർത്ഥിയെ പിൻവലിക്കാം. അൻവറിന്റെ സ്ഥാനാർത്ഥികൾ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും സതീശൻ  പ്രതികരിച്ചു. 

vachakam
vachakam
vachakam

 അൻവര്‍ പുതിയ പാർട്ടിയുണ്ടാക്കി. ഞങ്ങളുമായി സഹകരണത്തിന് വന്നു. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ശേഷമാണോ സംസാരിക്കാൻ വരുന്നതെന്ന് അൻവറിനോട് ചോദിച്ചു. സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ പറഞ്ഞു. നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ പിൻവലിക്കാമെന്ന് അൻവ‍ര്‍ പറഞ്ഞു, പിന്നാലെ റിക്വസ്റ്റ് ചെയ്തിക്കുന്നു പിൻവലിക്കൂ എന്ന് ഞാനും പറഞ്ഞു.

പിന്നാലെയാണ് കണ്ടീഷൻസ് വെച്ചുളള അൻവറിന്റെ വാ‍ർത്താ സമ്മേളനം ഉണ്ടായത്.  എഐസിസി പ്രഖ്യാപിച്ച സ്ഥാനാ‍ർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കാനാണ് അൻവറ് പറയുന്നത്. യുഡിഎഫ് എത്ര വ‍ര്‍ഷമായുളളതാണ്. ഞങ്ങളുടെ സ്ഥാനാ‍ര്‍ത്ഥിയെ പിൻവലിക്കാനാണ് അൻവര്‍ പറയുന്നതെന്നും സതീശൻ പരിഹസിച്ചു

 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam