ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് അർബുദമെന്ന് റിപ്പോർട്ട് 

OCTOBER 22, 2024, 11:32 AM

വാഷിങ്ടണ്‍: ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് അർബുദമെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന് അസ്ഥി മജ്ജയില്‍ വെയിൻസ്റ്റീന് അർബുദം സ്ഥിരീകരിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രോഗബാധിതനായതിനെ തുടർന്ന് വെയ്ൻസ്റ്റീൻ ജയിലില്‍ ചികിത്സയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഹാർവിയുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന റോയിട്ടേഴ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാൻ അദ്ദേഹത്തിന്റെ വക്താക്കള്‍ ഇതുവരെ തയാറായിട്ടില്ല. ഹാർവിയുടെ സ്വകാര്യതമാനിക്കണമെന്ന അഭ്യർഥനയാണ് ഹാർവിയുടെ വക്താക്കള്‍ നടത്തിയത്.

അതേസമയം സെപ്റ്റംബറില്‍ അദ്ദേഹം ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കോവിഡ് ബാധിതനായതിനെ തുടർന്നും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

2020 ഫെബ്രുവരിയില്‍ ഹാർവി വെയ്ൻസ്റ്റീനെ ബലാത്സംഗ കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. തുടർന്ന് ന്യൂയോർക്ക് സുപ്രീംകോടതി ശിക്ഷാവിധി റദ്ദാക്കുകയും ചെയ്തു. 2017 ല്‍ ആണ് വെയ്ൻസ്റ്റെയ്നെതിരെ സ്ത്രീകള്‍ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ലോകവ്യാപകമായി മീടു കാമ്ബയിനിന് തുടക്കം കുറിക്കുന്നതിന് ഈ സംഭവമാണ് കാരണമായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam