'ബ്രദർ'ഒക്ടോബർ 31ന് ദീപാവലി റിലീസ് ആയി തിയറ്ററുകളിൽ എത്തും....

OCTOBER 23, 2024, 5:13 PM

ജയം രവിയെ നായകനാക്കി എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദർ. കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകിയുള്ള ഒരു ചിത്രമായിരിക്കും ബ്രദർ എന്ന് സംവിധായകൻ അറിയിച്ചു. സ്‌ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. കെ.എസ്. സെന്തിൽ കുമാർ, വി.ഗുരു രമേഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രം ഒക്ടോബർ 31ന് ദീപാവലി റിലീസ് ആയി ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ശ്രീ ഗുരുജ്യോതി ഫിലിംസ്, സാൻഹ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തിൽ ശരണ്യ പൊൻവണ്ണൻ, വി.ടി.വി. ഗണേഷ്, ഭൂമിക ചൗള, യോഗി ബാബു, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹാരിസ് ജയരാജ് മാന്ത്രിക സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വേകാനന്ദ് സന്തോഷ് ആണ് നിർവ്വഹിക്കുന്നത്. എഡിറ്റർ: ആശിഷ് ജോസഫ്, ആർട്ട്: ആർ.കിഷോർ, കൊറിയോഗ്രാഫി: സാൻഡി, സതീഷ്‌കൃഷ്ണൻ, മേക്കപ്പ്: പ്രകാശ്, കോസ്റ്റ്യുംസ്: പ്രവീൺ രാജ, പല്ലവി സിംഗ്, സ്റ്റിൽസ്: മുരുഗദോസ്, ഡിസൈൻ: ഡിസൈൻ പോയിന്റ്, പി.ആർ.ഓ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam