സൂര്യ vs ആമിർഖാൻ  'ഗജിനി 2' വരുന്നു

OCTOBER 23, 2024, 11:34 AM

തമിഴിലും ഹിന്ദിയിലും വൻ വിജയമായ ഗജിനിയുടെ രണ്ടാം പതിപ്പിനൊരുങ്ങുന്നുവെന്ന്  സൂപ്പര്‍താരം സൂര്യ.തന്റെ ഏറ്റവും പുതിയ  റിലീസായ 'കങ്കുവ'യുടെ പ്രമോഷനിടെയായിരുന്നു സൂപ്പര്‍താരം ഇക്കാര്യം വ്യക്തമാക്കിയത്. 

രണ്ടാം ഭാഗത്തിൽ  സൂര്യയും ആമിര്‍ഖാനും ഒത്തുചേരുമെന്നാണ് വിവരം. ഒരേസമയം ഹിന്ദിയിലും തമിഴിലും നിര്‍മ്മിക്കുന്ന സിനിമയില്‍ തമിഴിലെ നായകവേഷം സൂര്യയും ഹിന്ദിയിലെ നായകവേഷം ആമിര്‍ഖാനും ചെയ്യും.

സൂര്യ, അസിന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച്‌ 2005 ല്‍ പുറത്തിറങ്ങിയ തമിഴ് ഗജിനി വന്‍ വിജയമായിയിരുന്നു. മൂന്നു വര്‍ഷത്തിന് ശേഷം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ആമിര്‍ഖാനായിരുന്നു നായകന്‍. 

vachakam
vachakam
vachakam

നിർമാതാക്കളായ അല്ലു അരവിന്ദ്, മധു മന്ദേന തുടങ്ങിയവരോട് ഒരു കഥ വർക്ക് ചെയ്യാനും നല്ലൊരു തിരക്കഥ ലോക്ക് ആയാൽ ഉറപ്പായും ഗജിനി 2 സംഭവിക്കുമെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. തമിഴ് പോലെ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ഹിന്ദിയിലും ലഭിച്ചത്. അസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഗജിനി. എആർ റഹ്മാനായിരുന്നു ചിത്രത്തിനായി സംഗീതം ഒരുക്കിയത്.'ഗജിനി 2' നെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam