റോക്കി ഭായ് തിരിച്ചുവരും! കെജിഎഫ് 3 സംഭവിക്കുമെന്ന് യഷ് 

OCTOBER 23, 2024, 9:19 AM

റോക്കി ഭായ് തിരിച്ചുവരുമെന്ന് നടൻ യഷ്. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, താനും സംവിധായകൻ പ്രശാന്ത് നീലും കെജിഎഫ്  മൂന്നാം  ഭാഗത്തെക്കുറിച്ചുള്ള ആശയങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്ന് താരം പറഞ്ഞു.

''കെജിഎഫ്  ചാപ്റ്റർ 3-ഉറപ്പായും സംഭവിക്കും, ഞാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഞാൻ ഈ രണ്ട് പ്രോജക്ടുകളിലാണ് [ടോക്സിക്, രാമായണ] ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങൾ അതിനെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു, ഞങ്ങൾക്ക് ഒരു ആശയമുണ്ട്. ശരിയായ സമയത്ത് അത് സംഭവിക്കും.

ഞങ്ങൾ യഥാർത്ഥത്തിൽ ഒന്നും കോംപ്രമൈസ്  ചെയ്യാൻ ആഗ്രഹിക്കുന്നില്ല, കാരണം പ്രേക്ഷകർ ഞങ്ങൾക്ക് വേണ്ടത്ര തന്നിട്ടുണ്ട്, അതിനാൽ അവർക്ക്  അഭിമാനിക്കാവുന്ന രീതിയിൽ ഞങ്ങൾ അത് ചെയ്യാൻ പോകുന്നു. പലർക്കും കെജിഎഫിനോട്  ആരാധനയാണ്. അവർ ആ കഥാപാത്രത്തെ അത്തരമൊരു തലത്തിലാണ്  സ്വീകരിച്ചത്. ഞാനും പ്രശാന്തും ചർച്ച തുടരുകയാണ്, ഇത്തവണ നമ്മൾ വലിയ ഒരു സർപ്രൈസ്  കൊണ്ടുവരും''-  യഷ് പറഞ്ഞു.

vachakam
vachakam
vachakam

യാഷ് നായകനായെത്തിയ 'കെജിഎഫ് ചാപ്റ്റർ 1' കന്നഡ ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് ലോകം മുഴുവൻ ഏറ്റെടുത്ത ചിത്രമാണ്. രണ്ടാംഭാഗവും തരംഗമായിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷമായ അധീരയെ അവതരിപ്പിച്ചത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ചിത്രത്തില്‍ സ്രിനിധി ദേശായ്, ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാന്‍ഡന്‍ എന്നിവരും വേഷമിട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam