ചിലമ്പരശൻ നായകനാകുന്ന STR49 പ്രഖ്യാപിച്ചു

OCTOBER 23, 2024, 8:30 AM

തെന്നിന്ത്യന്‍ താരം ചിമ്പു നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. എസ്.ടി.ആര്‍ 49 എന്നാണ് സിനിമയ്ക്ക് താത്കാലികമായി ഇട്ടിരിക്കുന്ന പേര്. അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാണം എ.ജി.എസ് പ്രൊഡക്ഷന്‍സാണ് നിർവഹിക്കുന്നത്.

ചിമ്പുവിന്റെ കരിയറില്‍ ഒരുങ്ങുന്ന നാല്‍പ്പത്തി ഒന്‍പതാമത് ചിത്രമാണിത്. ഡ്രാഗണ്‍, ഓഹ് മൈ കടവുളെ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അശ്വത് മാരിമുത്തുവും ചിമ്പുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത് എന്ന പ്രത്യേകത കൂടി എസ്.ടി.ആര്‍ 49 ന് ഉണ്ട്.

തന്റെ ഫാനും സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിമ്ബു പറഞ്ഞു. പ്രേക്ഷകര്‍ക്ക് എല്ലാത്തരത്തിലും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും നടൻ പ്രതികരിച്ചു.

vachakam
vachakam
vachakam

എ.ജി.എസ് നിര്‍മിക്കുന്ന ഇരുപത്തി ഏഴാമത്തെ ചിത്രം കൂടിയാണിത്. വരും ദിവസങ്ങളില്‍ എസ്.ടി.ആര്‍ 49ന്റെ മറ്റു താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രഖ്യാപനം ഉണ്ടാകും.

എജിഎസ് നിർമിക്കുന്ന 27-ാമത് ചിത്രം കൂടിയാണിത്. നേരത്തെ തന്റെ ഹിറ്റ് ചിത്രങ്ങളായ ദം, മൻമഥൻ, വല്ലവൻ, വിണ്ണെയ് താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങള്‍ ജെൻസി മോഡില്‍ ഒരുങ്ങുന്ന തരത്തിലായിരിക്കും തന്റെ പുതിയ ചിത്രം വരികയെന്ന് ചിമ്പു നേരത്തെ പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam