ചിത്രത്തിന് വിലക്ക് ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി; ഒടിടി റിലീസിന് ഒരുങ്ങി തങ്കലാൻ

OCTOBER 23, 2024, 8:54 AM

തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം നായകനായി എത്തി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് തങ്കലാൻ. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതിനിടെ ആണ് വിലക്ക് വന്നത്. വൈഷ്ണവ വിഭാഗത്തോട് അനാദരവ് കാണിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പോർക്കൊടി എന്ന വ്യക്തി നല്‍കിയ ഹർജിയെ തുടർന്നായിരുന്നു ചിത്രത്തിന് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തിയത് .

ഇപ്പോൾ ചിത്രത്തിന് ഏർപ്പെടുത്തിയ താല്‍ക്കാലിക വിലക്ക് നീക്കിയിരിക്കുകയാണ്  മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ട കോടതി ഒടിടി റിലീസ് തടയണമെന്ന ഹർജി തള്ളുകയായിരുന്നു. 

അതേസമയം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാമെന്നും അതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രം ഇതിനോടകം സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തി തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനാല്‍ ഒടിടി റിലീസിന് വിലക്ക് ഏർപ്പെടുത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

ഓഗസ്റ്റ് 15 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അതേസമയം വിലക്ക് നീങ്ങിയതോടെ ദീപാവലിയോട് അനുബന്ധിച്ച്‌ തങ്കലാൻ വിവിധ ഒടിടികളില്‍ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ട്. ചിയാൻ വിക്രം, പാർവതി തിരുവോത്ത് , മാളവിക മോഹനൻ, പശുപതി, ഹരി കൃഷ്ണൻ, ഡാനിയേല്‍ കാല്‍ടാഗിറോണ്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam