ഇതിഹാസ മെക്സിക്കന്‍  പിച്ചർ ഫെർണാണ്ടോ വലെൻസുവേല  അന്തരിച്ചു

OCTOBER 23, 2024, 6:25 PM

മെക്സിക്കന്‍ ബേസ്ബോള്‍ മുന്‍ ഇതിഹാസതാരവും പിച്ചറുമായിരുന്ന ഫെര്‍ണാണ്ടോ വലെന്‍സുവേല അന്തരിച്ചു.63 വയസായിരുന്നു. 

മേജര്‍ ലീഗ് ബാസ് ബോളില്‍ ആറ് ക്ലബുകളിലായി 17 സീസണുകളില്‍ വലെന്‍സുവേല കളിച്ചിട്ടുണ്ട്. അതില്‍ 11 സീസണുകള്‍ ലോസ് എയ്ഞ്ചല്‍സ് ഡോഡ്ജേഴ്സിനൊപ്പമായിരുന്നു വലെന്‍സുവേല. 

കാലിഫോര്‍ണിയ എയ്ഞ്ചല്‍സ്, സെന്റ് ലൂസിയ കാര്‍ഡിനല്‍സ്, ഫിലാഡെല്‍ഫിയ ഫില്ലിസ് തുടങ്ങിയ ക്ലബുകളിലും താരം കളിച്ചിട്ടുണ്ട്. ലോസ് എയ്ഞ്ചല്‍സ് ഡോഡ്‌ജേഴ്‌സിനൊപ്പം ആയിരുന്നു അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ചിരുന്നത്.

vachakam
vachakam
vachakam

 ഇടം കയ്യന്‍ പിച്ചറായിരുന്നു വലെന്‍സുവേല. കരിയറില്‍ 2,000ത്തിലധികം സ്ട്രൈക് ഔട്ടുകള്‍ താരത്തിന്റെ പേരിലുണ്ട്. 173 വിജയങ്ങളും വലെന്‍സുവേല സ്വന്തമാക്കി. 453 മത്സരങ്ങളില്‍ നിന്നായിരുന്നു താരത്തിന്റെ നേട്ടം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam