റോഡ്രിഗോയ്ക്ക് എല്‍ ക്ലാസിക്കോ നഷ്ടമാകും

OCTOBER 23, 2024, 3:37 PM

തുടയ്ക്ക് പരിക്കേറ്റതിനാല്‍ റയല്‍ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോ ബാഴ്‌സലോണയ്‌ക്കെതിരായ ലാ ലിഗ പോരാട്ടത്തില്‍ കളിക്കില്ല. ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ചാമ്ബ്യൻസ് ലീഗ് മത്സരത്തിനിടെയായിരുന്നു പരിക്ക്.

തുടയില്‍ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 85-ാം മിനിറ്റില്‍ ബ്രസീല്‍ താരം പകരക്കാരനായി കളം വിട്ടിരുന്നു.

ഹെഡ് കോച്ച്‌ കാർലോ ആൻസലോട്ടി മത്സരശേഷം പരിക്ക് സ്ഥിരീകരിച്ചു. മെഡിക്കല്‍ സ്കാൻ കഴിഞ്ഞാലെ റോഡ്രിഗോയുടെ പരിക്കിൻ്റെ വ്യാപ്തി സ്ഥിരീകരിക്കാൻ സാധിക്കൂ. 

vachakam
vachakam
vachakam

13 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ റോഡ്രിഗോ ഈ സീസണില്‍ റയല്‍ മാഡ്രിഡിനായി നല്ല ഫോമിലാണ്. നവംബറിലെ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷമെ ഇനു റോഡ്രിഗോ തിരികെയെത്താൻ സാധ്യതയുള്ളൂ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam