ബാഴ്സലോണക്ക് തിരിച്ചടി, സൂപ്പർ താരം പരിക്കേറ്റ് പുറത്ത്

OCTOBER 23, 2024, 3:26 PM

യുവേഫ ചാമ്പ്യൻസ് ലീഗ് 2024-2025 സീസണിലെ ലീഗ് റൗണ്ടിലെ മൂന്നാം മത്സരത്തിനുള്ള തയ്യാറെടുപ്പുകൾക്ക് സ്പാനിഷ് സൂപ്പർ ക്ലബ് എഫ്‌സി ബാഴ്‌സലോണയുടെ ഒരുക്കങ്ങൾക്ക്  തിരിച്ചടി. മൂന്നാം റൗണ്ട് മത്സരത്തിൽ ജർമൻ വമ്പൻമാരായ എഫ്‌സി ബയേൺ മ്യൂണിക്കാണ് സ്പാനിഷ് ലാലിഗ ക്ലബിൻ്റെ എതിരാളികൾ. ബാഴ്‌സയുടെ ഹോം മത്സരമാണിത്. എന്നാല് ഈ മത്സരത്തിന് മുമ്പ് ഒരു യുവ സൂപ്പര് താരം പരിക്കേറ്റ് ടീം വിട്ടത് സ്പാനിഷ് ക്ലബ്ബിന് കനത്ത തിരിച്ചടിയായി.

എഫ് സി ബയേൺ മ്യൂണിക്കിന് എതിരായ പോരാട്ടത്തിനു മുൻപ് ബാഴ്സലോണയുടെ സാപാനിഷ് ഡിഫെൻഡർ എറിക് ഗാർസ്യയാണ് പരിക്കേറ്റ് പുറത്തായത്. സ്പാനിഷ് ലാ ലിഗയിൽ സെവിയ്യയ്ക്ക് എതിരായ മത്സരത്തിനുള്ള സ്റ്റാർട്ടിങ് ഇലവനിൽ എറിക് ഗാർസ്യ ഉൾപ്പെട്ടിരുന്നു. 

എന്നാൽ, വാം അപ്പിനിടെ മസിലിനു പരിക്കേറ്റ എറിക് ഗാർസ്യ സെവിയ്യയ്ക്ക് എതിരേയും ഇറങ്ങിയിരുന്നില്ല. അതുകൊണ്ടു തന്നെ അൻസു ഫാറ്റിയെ ഉൾപ്പെടുത്തി ആയിരുന്നു ജർമൻ മാനേജരായ ഹൻസി ഫ്ളിക്ക് എഫ് സി ബാഴ്സലോണയെ ഇറക്കിയത്.

vachakam
vachakam
vachakam

എഫ്‌സി ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ ബാഴ്‌സലോണ ജേഴ്‌സിയിൽ എറിക് ഗാർഷ്യ കളത്തിലിറങ്ങില്ലെന്നാണ് റിപ്പോർട്ട്. ഡിഫെൻസീവ് മിഡ്ഫീൽഡിലാണ് ബാഴ്സലോണ മാനേജർ ഹാൻസി ഫ്ളിക്ക് എറിക് ഗാർസ്യയെ ഈ സീസണിൽ ഇതുവരെ ഇറക്കിയത്.

2024 - 2025 സീസണിൽ ഇതുവരെയായി ഒൻപത് മത്സരങ്ങളിൽ എറിക് ഗാർസ്യ കളത്തിൽ എത്തി. ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. ലാ ലിഗ യിൽ എഫ് സി ബാഴ്സലോണയെ മൂന്നു ക്ലീൻ ഷീറ്റ് നേടാനും എറിക് ഗാർസ്യ സഹായിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam