കെ എല്‍ രാഹുലിനെ ലഖ്നൗ കൈവിടും

OCTOBER 23, 2024, 2:27 PM

2025ലെ ഐപിഎൽ താരലേലത്തിന് മുമ്പ് ഇന്ത്യൻ താരം കെഎൽ രാഹുലിനെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് കൈവിടുമെന്ന് റിപ്പോര്‍ട്ട്.

ഈ മാസം നടക്കുന്ന താരലേലത്തിന് മുമ്പ് ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ടീമുകൾ പ്രഖ്യാപിക്കണം. ഈ സാഹചര്യത്തിൽ ലഖ് നൗ രാഹുലിനെ നിലനിര്ത്തിയേക്കില്ലെന്നാണ് സൂചന.

ടീമിൻ്റെ മെൻ്റർ സഹീർ ഖാനും കോച്ച് ജസ്റ്റിൻ ലാംഗറും കെഎൽ രാഹുലിൻ്റെ ടീമിലെ പങ്ക് വിശകലനം ചെയ്തതായും മധ്യ ഓവറുകളിൽ രാഹുൽ കൂടുതൽ പന്തുകൾ കളിക്കുന്നത് ടീമിൻ്റെ വിജയ സാധ്യതയെ ബാധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. താരത്തിൻ്റെ സ്‌ട്രൈക്ക് റേറ്റിൽ ഇരുവരും തൃപ്തരല്ലെന്നും റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

അടുത്ത ഐപിഎൽ സീസണിൽ എൽഎസ്ജി നിലനിർത്തിയ 3 കളിക്കാരിൽ ഒരാളായി പേസർ മായങ്ക് യാദവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

യുവതാരങ്ങളായ ആയുഷ് ബഡോണി, മൊഹ്‌സിൻ ഖാൻ എന്നിവരെയും ലഖ്‌നൗ ടീമിൽ നിലനിർത്തിയേക്കും. ഋഷഭ് പന്ത് ഡൽഹിയിൽ തുടരുന്നില്ലെങ്കിൽ പന്തിനെ ക്യാപ്റ്റനാക്കാനും ലഖ്‌നൗ പദ്ധതിയിടുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam