ധോണി ഐപിഎല്‍ കളിക്കുമോ? ചെന്നൈയിലെ സാധ്യതകള്‍ ഇങ്ങനെ

OCTOBER 23, 2024, 3:42 PM

ഐപിഎല്ലിൽ തുടരണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ മഹേന്ദ്ര സിംഗ് ധോണി. ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് താരം ആലോചിക്കുന്നതായാണ്  റിപ്പോർട്ട്.ധോണിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. 

ഐപിഎല്ലിൽ തുടരുമെങ്കിൽ ധോണിയെ നിലനിർത്താൻ ചെന്നൈ തയ്യാറാണ്. മെഗാ ലേലത്തിന് മുന്നോടിയായി നിലനിർത്തിയ താരങ്ങളുടെ പട്ടിക ബിസിസിഐക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31. അതിനുമുമ്പ് ധോണിയുടെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ് ചെന്നൈ.

2025ലെ ഐപിഎല്ലിൽ കളിക്കണമോയെന്ന കാര്യത്തിൽ ധോണി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ധോണി ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

രാജ്യാന്തര താരമല്ലാത്ത വിഭാഗത്തില്‍ ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈ തയ്യാറാണ്.. അങ്ങനെയെങ്കിൽ 4 കോടി രൂപയ്ക്ക് മുൻ ക്യാപ്റ്റനെ ചെന്നൈ നിലനിർത്തും. ഐപിഎല്ലിൽ ഇനിയും കളിക്കുകയാണെങ്കിൽ ചെന്നൈയിൽ തന്നെ തുടരാനാണ് ധോണിയും ആഗ്രഹിക്കുന്നത്.

അതേസമയം റിതുരാജ് ഗെയ്ക്വാദാണ് ചെന്നൈ നിലനിർത്തുന്ന ആദ്യ താരം. 18 കോടി രൂപയ്ക്ക് ഗെയ്‌ക്‌വാദിനെ ചെന്നൈ ആദ്യ ചോയ്‌സായി നിലനിർത്തും. ഗെയ്ക്ക്വാദ് ക്യാപ്റ്റനായി തുടരും. ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരെയും ചെന്നൈ നിലനിർത്തിയേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam