മക്‌ഡൊണാള്‍സിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഒരു മരണം

OCTOBER 23, 2024, 2:27 PM

വാഷിംഗ്‌ടണ്‍: അമേരിക്കയിലെ മക്‌ഡൊണാള്‍സിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. വിവിധ സ്ഥലങ്ങളില്‍ നിരവധി പേരാണ് ചികിത്സ തേടിയത്എന്നും കൊളാറോഡോയില്‍ ഒരു മരണം റിപ്പോർട്ട് ചെയ്തു എന്നുമാണ് പുറത്തു വരുന്ന വിവരം.

അതേസമയം സെപ്തംബർ 27 മുതല്‍ ഒക്ടോബർ 11വരെയുള്ള കാലയളവിലാണ് മക്‌ഡൊണാള്‍സിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ക്വാർട്ടർ പൗണ്ടർ ഹാംബർഗറുകള്‍ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പുറത്തു വരുന്ന വിവരം. 10 വെസ്‌റ്റേണ്‍ സംസ്ഥാനങ്ങളിലും കേസുകള്‍ റിപ്പോർട്ട് ചെയ്തു. കൊളാറോഡോ, നെബ്രസ്‌ക മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

ഇ കോളി ബാക്‌ടീരിയയുടെ സാന്നിദ്ധ്യമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. എന്നാല്‍ ബാക്‌ടീരിയ എങ്ങനെയാണ് ഭക്ഷ്യപദാർത്ഥങ്ങളില്‍ കടന്നതെന്ന് വ്യക്തമല്ല. 

അതേസമയം ഭക്ഷ്യ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം തങ്ങള്‍ കൊടുക്കുന്നുണ്ടെന്നും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഉല്പദനങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കാൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും മക്‌ഡൊണാള്‍സ് പ്രസിഡന്റ് ജോ എർലിങ്കർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam