ജോർജിയ, നോർത്ത് കരോലിന തുടങ്ങിയ സ്വിംഗ് സംസ്ഥാനങ്ങളിൽ റിക്കാർഡ് ഏർലി വോട്ടിംഗ്

OCTOBER 23, 2024, 11:17 AM

ജോർജിയ: നവംബർ 5  നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് ആരംഭിച്ച ഏർലി വോട്ടിംഗ് റെക്കോർഡുകൾ തകർത്തു മുന്നേറുന്നു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രോത്സാഹനത്തോടെ, കൂടുതൽ റിപ്പബ്ലിക്കൻമാർ നേരത്തെ തന്നെ വോട്ട് ചെയ്യുന്നു, ഇത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ഏകദേശം 19 ദശലക്ഷം വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്

ജോർജിയ, നോർത്ത് കരോലിന തുടങ്ങിയ സ്വിംഗ് സംസ്ഥാനങ്ങളിൽ ആദ്യകാല പോളിംഗ് റെക്കോർഡുകൾ തകർക്കുകയാണ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നവരേക്കാൾ നേരത്തെ വോട്ട് രേഖപ്പെടുത്തുന്നത് തങ്ങളുടെ  വോട്ടർമാരാണെന്നാണ് അതിന്റെ ഡാറ്റ കാണിക്കുന്നതെന്ന് ട്രംപിന്റെ പ്രചാരണത്തിന്റെ പൊളിറ്റിക്കൽ ഡയറക്ടർ ജെയിംസ് ബ്ലെയർ പറഞ്ഞു.

ടെക്‌സസ്  ഡാളസ് കൗണ്ടിയിലെ പോളിംഗ് ബൂത്തുകൾക്ക് മുൻപിൽ രണ്ടാം ദിനം രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. റിപ്പബ്ലിക്കൻ ഉരുക്കു കോട്ടയായ ടെക്‌സാസ്  സംസ്ഥാനത്തു ഗവർണ്ണർ ഗ്രെഗ് എബോട്ടിന്റെ നേത്ര്വത്വത്തിൽ അതിശക്തമായ പ്രവർത്തനമാണ് നടത്തിവരുന്നത്.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam