'വയനാട് ലഹരിയുടെ കേന്ദ്രം, 500 ലധികം സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി'; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി വക്താവ് 

OCTOBER 26, 2024, 7:54 PM

ന്യൂഡല്‍ഹി: വയനാടിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. വയനാട്ടില്‍ 500 ലധികം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. എക്‌സിലൂടെയാണ് വിമര്‍ശനം.

മുന്‍ എംപി രാഹുല്‍ ഗാന്ധി ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും ആരോപണമുണ്ട്.  പ്രിയങ്കാ ഗാന്ധിയുടെ അരങ്ങേറ്റം പൂര്‍ണമായും തള്ളപ്പെടും. ഇത്തവണ ജനങ്ങള്‍ ഉത്തരം നല്‍കും!', എന്നാണ് പ്രദീപ് ഭണ്ഡാരി എക്‌സില്‍ കുറിച്ചത്.

'എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാടിന്റെ ജനവിധിയെ വഞ്ചിച്ചു. വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റി. 500 ലധികം ബലാത്സംഗ കേസുകള്‍ നടന്നിട്ടും ഇരകളെ ആശ്വസിപ്പിക്കാന്‍ ഒരു സന്ദര്‍ശനം പോലും രാഹുല്‍ നടത്തിയില്ല. 

vachakam
vachakam
vachakam

ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു. കോണ്‍ഗ്രസ് ജനങ്ങളെ നിസ്സാരമായി കാണുകയും വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിലൂടെ വര്‍ഗീയ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നുവെന്നും  പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam