പിടി വീണു; വ്യാജബോംബ് ഭീഷണി; വ്യാജബോംബ് ഭീഷണിയെ തുടർന്ന് 25 കാരൻ അറസ്റ്റിൽ

OCTOBER 26, 2024, 9:11 PM

ഡൽഹി: വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേന്ദ്രം രംഗത്ത്. 

വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ വിവരങ്ങൾ അധികാരികൾക്ക് കൈമാറണം എന്നും ഇല്ലെങ്കിൽ ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് മാർഗ നിർദ്ദേശം.  രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ, ഐക്യം എന്നിവയ്ക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം. ഇല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം ഇതിനിടെ ബോംബ് ഭീഷണി കേസിൽ 25 കാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തംനഗർ സ്വദേശി ശുഭമാണ് അറസ്റ്റിലായത്. നിലവിൽ നടക്കുന്ന ഭീഷണികളുടെ വാർത്ത കേട്ട് ശ്രദ്ധനേടാൻ നടത്തിയ നീക്കം എന്നാണ് ഇയാളുടെ മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam