ബിജെപി നേതാവിന്റെ ഭാര്യ നൽകിയ അപകീർത്തിക്കേസിൽ സഞ്ജയ് റാവത്തിന് ജാമ്യം

OCTOBER 25, 2024, 8:21 PM

മുംബൈ: ബിജെപി നേതാവിൻ്റെ ഭാര്യ നൽകിയ മാനനഷ്ടക്കേസിൽ ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തിന് ജാമ്യം. 

 ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യ നൽകിയ ഹർജി പരിഗണിച്ച മുംബൈയിലെ സെഷൻസ് കോടതിയാണ്  റാവത്തിന് ജാമ്യം അനുവദിച്ചത്. 

കേസിൽ 15 ദിവസത്തെ തടവുശിക്ഷ വിധിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് റാവത്ത് റിവിഷൻ ഹർജി നൽകിയത്. 

vachakam
vachakam
vachakam

ഐപിസി വകുപ്പ് 500 പ്രകാരം റാവത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, സെപ്തംബർ 26നാണ് അദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചത്. 

തുടർന്ന് അപ്പീൽ സമർപ്പിക്കാനായി മജിസ്‌ട്രേറ്റ് ആരതി കുൽക്കർണി റാവത്തിൻ്റെ ശിക്ഷ 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് റാവത്ത് സെഷൻസ് കോടതിയെ സമീപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam