ഉപതെരഞ്ഞെടുപ്പ്: പാലക്കാട്ട് 16 സ്ഥാനാർത്ഥികൾ, രാഹുൽ മാങ്കൂട്ടത്തിലിന് ഭീഷണിയായി രണ്ട് അപരന്മാർ

OCTOBER 25, 2024, 8:00 PM

മലമ്പുഴ : പാലക്കാട്ട് തിരഞ്ഞെടുപ്പ് പത്രികാ സമർപ്പണം പൂർത്തിയായി. ആകെ 16 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്. ആർ രാഹുൽ, രാഹുൽ ആർ മണലടി എന്നിവരാണ് പത്രിക നൽകിയത്. 

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് ആര്‍ഡി ഓഫീസിലെത്തി ആര്‍ഡിഒ എസ് ശ്രീജിത്ത് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കിയായിരുന്നു പത്രിക സമര്‍പ്പണം.

vachakam
vachakam
vachakam

മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികളാണ് സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam